കൊവിഡ് കാലത്തെ സ്കൂൾ തുറക്കൽ: തീരുമാനമെടുക്കുക 25ന് ശേഷം

6 / 100 SEO Score

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച തീരുമാനം ഈ മാസം 25ന് ശേഷം ഉണ്ടാകും. കൊവിഡ് കാല പഠനപ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുന്നതിന് എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ആദ്യഘട്ട യോഗം ഇന്നലെ നടന്നു. 25ന് നടക്കുന്ന രണ്ടാംഘട്ട യോഗത്തിൽ സ്കൂൾ തുറക്കൽ ഉൾപ്പെടെ ചർച്ച ചെയ്ത് അന്തിമറിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. നിലവിലെ ഓൺലൈൻ ക്ലാസ്സുകൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും സമിതി മുന്നോട്ടുവയ്ക്കും. 9 മുതൽ 12വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ 21ന് ശേഷം സംശയ നിവാരണത്തിനായി സ്കൂളുകളിൽ എത്തുന്നതിൽ തെറ്റില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഈ ആനുകൂല്യം പ്രാവർത്തികമാക്കുന്നത് സംബന്ധിച്ചും സമിതി പരിശോധിക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: