കണ്ണാടിപറമ്പിലെ വീട്ടിൽ നിന്ന് മൂന്നര പവൻ കവർന്ന സഹോദരങ്ങളെ മയ്യിൽ പൊലീസ് പിടികൂടി

2 / 100

കണ്ണാടിപറമ്പ : കണ്ണാടിപ്പറമ്പ ആറാംപീടികയിലെ വീട്ടിൽ മോഷണം നടത്തിയ രണ്ടുപേരെ മയ്യിൽ പൊലീസ് പിടികൂടി. സഹോദരങ്ങളായ നാറാത്ത് ആലിൻകീഴിൽ താമസിക്കുന്ന ചന്ദ്രൻ (48), വലിയന്നൂർ വലിയകുന്ന് കോളനിയിൽ താമസിക്കുന്ന സൂര്യ (32) എന്നിവരാണ് ഇന്നലെ പൊലീസ് പിടിയിലായത്. തമിഴ്‌നാട് സ്വദേശികളായ ഇരുവരും ആക്രി സാധനങ്ങൾ വിറ്റ് ഏറെക്കാലമായി കേരളത്തിൽ സ്ഥിരതാമസക്കാരാണെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച്ച പുലർച്ചെ 3:15ഓടെയായിരുന്നു സംഭവം. ആറാംപീടിക-നിടുവാട്ട് റോഡിനു സമീപത്തെ കലങ്ങോത്ത് ഹൗസിൽ ഉമൈബയുടെ മൂന്നര പവൻ വരുന്ന സ്വർണ്ണമാലയാണ് കവർന്നത്. രണ്ടുപേരും അടുക്കളഭാഗത്തെ പൂട്ട് പൊളിച്ചാണ് അകത്തു പ്രവേശിച്ചത്. വീട്ടിലുണ്ടായിരുന്നവർ ശബ്ദം കേട്ട് ഞെട്ടിയുണർന്നെങ്കിലും ഈ സമയം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ സി.സി.ടി.വി ക്യാമറ ഉണ്ടായിരുന്നതിനാൽ പ്രതികളുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു. പ്രസ്തുത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ക്യാമറയിൽ പതിഞ്ഞ വ്യക്തിയോട് രൂപസാദൃശ്യമുള്ള ഒരാളെ തിങ്കളാഴ്ച രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ നാട്ടുകാർ പിടികൂടി മയ്യിൽ പൊലീസിനു കൈമാറിയിരുന്നു. തുടർന്നുള്ള പൊലീസിന്റെ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന്, മതുക്കോത്ത് വെച്ച് കൂട്ടുപ്രതിയായ ഇയാളുടെ സഹോദരനെയും പൊലീസ് പിടികൂടി. ഇരുവരും മോഷണം നടത്തിയ സ്വർണ്ണമാല തിങ്കളാഴ്‌ച്ച തന്നെ ചക്കരക്കൽ കളത്തിൽ ജ്വല്ലറിയിൽ വിൽപന നടത്തിയിരുന്നു. ഇന്നലെ വൈകീട്ടോടെ പ്രതികളുമായി എത്തി ഇവിടെനിന്നും സ്വർണ്ണമാല പൊലീസ് കണ്ടെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: