ശുഭ വാർത്ത, ഇന്ത്യയിൽ കൊവിഡ് വാക്സിൻ പരീക്ഷണം വീണ്ടും തുടങ്ങാൻ ഡി സി ജി ഐയുടെ അനുമതി

5 / 100

ന്യൂഡൽഹി: ഇന്ത്യയിൽ വാക്സിൻ പരീക്ഷണം വീണ്ടും തുടങ്ങാൻ അനുമതി. ഓക്സഫഡ് വാക്സിൻ പരീക്ഷണത്തിനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡി സി ജി ഐ(ഡ്രഗ് കൺട്രോള‌ർ ജനറൽ ഓഫ് ഇന്ത്യ) അനുമതി നൽകിയത്. പാർശ്വഫലം കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷണം നിറുത്തിവച്ചിരുന്നു.

പരീക്ഷണം വീണ്ടും തുടങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ഡി സി ജി ഐ നിർദേശം. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷണ പ്രോട്ടോകോൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്സിൻ കുത്തിവച്ച വൊളണ്ടിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചിരുന്നു. തുട‌ർന്ന് നിർത്തിവച്ച പരീക്ഷണം ബ്രിട്ടനിൽ കഴിഞ്ഞ ശനിയാഴ്ച വീണ്ടും തുടങ്ങിയിരുന്നു.

ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ്പ്രതിരോധ വാക്‌സിന്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനക അറിയിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: