ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ന്‍റെ മ​ര​ണം ; ഡ​യ​റ​ക്‌ടര്‍​മാ​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും; നല്‍കാനുള്ളത് 65 ലക്ഷം രൂപയെന്ന് സൂചന

ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ന്‍ മു​തു​പാ​റ​ക്കു​ന്നേ​ല്‍ ജോ​സ​ഫി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ. ​ക​രു​ണാ​ക​ര​ന്‍ സ്മാ​ര​ക ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളും ചെ​റു​പു​ഴ ഡ​വ​ല​പ്പേ​ഴ്സ് ഡ​യ​റ​ക്ട​ര്‍​മാ​രു​മാ​യ എ​ട്ടു പേ​രെ ത​ളി​പ്പ​റ​മ്ബ് ഡി​വൈ​എ​സ്പി ടി.​കെ. ര​ത്‌​ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്തു.ചോ​ദ്യം ചെ​യ്യ​ലി​ല്‍ ജോ​സ​ഫി​ന് 65 ല​ക്ഷം രൂ​പ മാ​ത്ര​മേ ഇ​വ​ര്‍ ന​ല്‍​കാ​നു​ള്ളൂ എ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി 20ന് ​വീ​ണ്ടും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​സ​ന്വേ​ഷ​ണം എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് പോ​ലി​സി​ന്‍റെ നീ​ക്കം. ട്ര​സ്റ്റ് ചെ​യ​ര്‍​മാ​നും കെ​പി​സി​സി മു​ന്‍​നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ കെ. ​കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സെ​ക്ര​ട്ട​റി​യും മു​ന്‍ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ റോ​ഷി ജോ​സ്, മു​സ്‌​ലിം ലീ​ഗ് നേ​താ​വ് ടി.​വി. അ​ബ്ദു​ള്‍ സ​ലീം, കെ.​കെ.സു​രേ​ഷ് കു​മാ​ര്‍, പി.​എ​സ്. സോ​മ​ന്‍, സി.​ഡി. സ്‌​ക​റി​യ, ജെ. ​സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പെ​രി​ങ്ങോം സി​ഐ വി.​രാ​ജ​ഗോ​പാ​ല്‍, എ​സ്‌​ഐ മ​ഹേ​ഷ് കെ. ​നാ​യ​ര്‍ എ​എ​സ്‌​ഐ സി. ​ത​മ്ബാ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചോ​ദ്യം ചെ​യ്ത​ത്. ജോ​സ​ഫി​ന്‍റെ കു​ടും​ബ​ത്തി​ന് ചെ​റു​പു​ഴ ഡെ​വ​ല​പ്പേ​ഴ്സ് ന​ല്‍​കാ​നു​ള്ള പ​ണ​ത്തി​ന്‍റെ ആ​ദ്യ ഗ​ഡു ല​ഭി​ച്ച​താ​യി ജോ​സ​ഫി​ന്‍റെ സ​ഹോ​ദ​ര​ന്‍ മാ​ര്‍​ട്ടി​ന്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: