ഭീതി വിതച്ച് മലയോര ഹൈവേ

ആലക്കോട്: മഴ കഴിഞ്ഞതോടെ റോഡുനിറയെ കുഴികൾ. കനത്ത മഴയെ തുടർന്ന് മലയോര മേഖലയിലെ റോഡുകളിൽ ഉറവപൊട്ടി ടാറിംഗ് തകർന്നതാണ് കുഴികൾ രൂപപ്പെടാൻ കാരണം. അടുത്തിടെ മെക്കാഡം ടാറിംഗ് നടന്ന ഹൈവേകളിലും, തളിപ്പറമ്പ്- ആലക്കോട് കുർഗ് ബോർഡർ റോഡിലും നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം കുഴികൾ ശ്രദ്ധിക്കാതെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. മഴയുള്ള സമയങ്ങളിൽ വെള്ളം ഈ കുഴികളിൽ കെട്ടിക്കിടക്കുന്നതും അപകടസാധ്യത ഉയർത്തുന്നു. ഉടൻതന്നെ ടാറിംഗ് നടത്തി റോഡ് യാത്രായോഗ്യമാക്കണം എന്നതാണ് യാത്രാക്കാരുടെ ആവിശ്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: