പ്രഖ്യാപനങ്ങളിൽ ഒതുങ്ങി ആനമതിലും റെയിൽവേലിയും

ആറളം: വന്യജീവികൾ കടക്കാതിരിക്കാൻ ലക്ഷ്യമിട്ട് ഫാം പുനരധിവാസ മേഖലയ്ക്ക് പ്രഖ്യാപിച്ച ആനമതിൽ-റെയിൽവേലി പദ്ധതി അനിശ്ചിതമായി നീളുന്നു. പട്ടിക വികസന ഡയറക്ടർ ഇതുവരെ അനുമതി നൽകാത്തത്തിനെ തുടർന്ന് 9 മാസം മുൻപ് മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ച പദ്ധതിയാണ് അനിശ്ചിതാവസ്ഥയിൽ തുടരുന്നത്. ടി.ആർ.ഡി.എം ഫണ്ട് ഉപയോഗിച്ച് വേഗത്തിൽ നടപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ പിന്നീട് എംപി – എം എൽ എ ഫണ്ട് ചേർക്കണമെന്ന ശുപാർശ വന്നതോടെയാണ് പദ്ധതി ഇഴയാൻ തുടങ്ങിയത്.10.5 കിലോമീറ്റർ ദൂരത്തിൽ ആനമതിലും 6 കിലോമീറ്റർ ദൂരത്തിൽ റെയിൽവേലിയും പണിയാനായിരുന്നു നിശ്ചയിച്ചിരുന്നത്. പലകാരണങ്ങൾ നിരത്തി പദ്ധതി നീട്ടികൊണ്ട് പോകുന്നതിൽ ഫാം പുനരധിവാസ മേഖലയിൽ കടുത്ത അസംതൃപ്തിയുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: