പഴയങ്ങാടി വഴി കണ്ണൂർ ചെയിൻ സർവീസ് അവസാനിപ്പിച്ച് കെഎസ്ആർടി സി

പഴയങ്ങാടി വഴി കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ചെയിൻ സർവീസ് പൂർണമായും അവസാനിപ്പിച്ചു.ലാഭ നഷ്ടം നോക്കാതെ ജൂൺ മുതൽ 6 മാസം തുടർച്ചയായി കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിൽ നിന്ന് 6 വീതം ബസുകൾ ചെയിയിൻ സർവീസ് നടത്തണമെന്ന ബോർഡിന്റെ ഉത്തരവ് നിലനിൽക്കവെയാണ് സർവീസ് പൂർണമായും ഇരു ഡിപ്പോകളും നിർത്തിവച്ചത്. പഴയങ്ങാടി വഴിയുള്ള കെഎസ്ടിപി റോഡ് മെക്കാഡം ചെയ്ത് ഗതാഗത യോഗ്യമാക്കിയപ്പോൾ കണ്ണൂരിന്റെ എംഎൽഎയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും പയ്യന്നൂർ, കല്യാശ്ശേരി എംഎൽഎമാരും മുൻകയ്യെടുത്താണ് ചെയിൻ സർവീസ് തുടങ്ങിയത്. തുടക്കത്തിൽ കണ്ണൂരിൽ നിന്ന് 6ഉം പയ്യന്നൂരിൽ നിന്ന് 4ഉം ബസുകൾ സർവീസ് നടത്തിയത്.തുടക്കത്തിൽ കണ്ണൂരിൽ നിന്ന് 6ഉം പയ്യന്നൂരിൽ നിന്ന് 4ഉം ബസുകൾ സർവീസ് നടത്തി. ഇത് പലപ്പോഴായി ചുരുങ്ങി.വന്നു. ഇതിനിടയിൽ ലാഭ നഷ്ടം നോക്കാതെ ചെയിൻ സർവീസ് നടത്തണമെന്ന ബോർഡ് ഉത്തരവും ഇറങ്ങി.ആവശ്യത്തിന് ബസുകൾ നൽകാമെന്ന് ബോർഡിന്റെ ഉറപ്പും ഉണ്ടായിരുന്നു. എന്നാൽ ബസുകൾ മാത്രം നൽകിയില്ല.യ്യന്നൂർ ഡിപ്പോയിൽ ബസുകൾ കട്ടപ്പുറത്തും ഡ്രൈവർമാരുടെ അഭാവവും മൂലം പഴയങ്ങാടി വഴിയുള്ള ചെയിൻ സർവീസ് ഓണത്തിനു മുൻപ് തന്നെ പൂർണമായും ഒഴിവാക്കിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: