തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഒന്നാം ഫ്ലാറ്റ് ഫോമിൽ മഴയത്ത് കുട ചൂടണം

മഴയിൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെത്തിയാൽ കുടചൂടി നടക്കണം. പ്ലാറ്റ്‌ഫോമിന്റെ വടക്ക് ഒരുഭാഗത്ത് മേൽക്കൂര ചോർന്നൊലിക്കുന്നതാണ് ഇതിന്‌ കാരണം.മേൽക്കൂരയിൽ ചിലയിടത്ത് വിള്ളലുണ്ട്. അവിടെ സമീപത്തെ മരങ്ങളുടെ ഉണക്കയിലകൾ വീണുകിടക്കുന്നതിനാൽ വെള്ളംകെട്ടിനിന്ന് ചോർച്ച രൂക്ഷമായി.പ്ലാറ്റ്‌ഫോമിന്റെ നിലത്ത് വെള്ളംകെട്ടിനിന്ന് യാത്രക്കാർ വഴുതിവീഴുന്നുമുണ്ട്. വണ്ടി എത്തിയതുകണ്ട് ഓടിക്കയറാൻ ശ്രമിക്കുന്നവർ വഴുതി പാളത്തിലേക്കുവീണ് അപകടവും ഉണ്ടാകുന്നു. ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ ചോർച്ചയുള്ള ഭാഗമൊഴികെയുള്ള മേൽക്കൂര കഴിഞ്ഞവർഷം സ്ഥാപിച്ചതാണ്.ചില സാങ്കേതിക കാരണങ്ങളാൽ മാറ്റാതിരുന്നഭാഗമാണ് ചോർന്നൊലിക്കുന്നത്. കാലവർഷമെത്തുന്നതിനുമുമ്പ് മേൽക്കൂരയുടെ ചോർച്ച യാത്രക്കാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുയിരുന്നെങ്കിലും പരിഹാരമായില്ല. മഴതുടങ്ങിയതോടെ യാത്രക്കാരുടെ പരാതിയും പ്രതിഷേധവും തുടർച്ചയായുണ്ടായി.ഇവിടെ പുതിയ മേൽക്കൂര ഘടിപ്പിക്കാനുള്ള നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: