ഉറ്റവരും ഉടയവരും ഇല്ലാതെ തെരുവിലിനിയാരും അലയില്ല… അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ തെരുവിലെ മക്കൾ പ്രവർത്തകർ കൂടെയുണ്ട്

അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം വിപുലീകരിക്കാനും ഏകോപിപ്പിക്കുവാനുമായി സ്ഥിരം കമ്മറ്റി രൂപീകരിച്ചു. ‘AEGCT തെരുവിലെ മക്കൾ’ എന്ന് പേരിട്ടിരിക്കുന്ന കമ്മറ്റി അതിന്റെ ഭാരവാഹികളെ തെരഞ്ഞടുത്തു. തെരുവിൽ അലയുന്നവരും അനാഥരുമായവരെ പുനരധിവസിപ്പിക്കാനും അവർക്കു വേണ്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനുമായി ഇനി AEGCT തെരുവിലെ മക്കൾ പ്രവർത്തകർ കണ്ണൂരിൽ കർമ്മ നിരതരായി ഉണ്ടാവും. കുടുംബജീവിതം നയിക്കുന്ന കിടപ്പുരോഗികളെയും മറ്റുള്ള സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരെയും കൂടി സഹായിക്കുകയാണ് ട്രസ്റ്റിന്റെ പുതിയ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

സമജ് കമ്പിൽ പ്രസിഡണ്ട് ആയും റഫീഖ് അഴീക്കോട് സെക്രട്ടറി ആയും അനൂപ് കമ്പിൽ, ഗിരീഷ് ബാബു എന്നിവർ വൈസ് പ്രസിഡണ്ട്മാരായും ബഷീർ കെ.പി പൂതപ്പാറ, സുനിൽകുമാർ പിണറായി എന്നിവർ ജോയിന്റ് സെക്രട്ടറിമാരായുംആബിദ് അഴീക്കോട് കൺവീനർ ആയും ജോയിന്റ് കൺവീനറായി ശില്പയെയും ട്രഷററായി മൊയ്‌ദീൻ ടിപി അഴീക്കോടും അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും എക്സിക്യുട്ടീവ് മെമ്പർമാരായി അബൂബക്കർ എടക്കാട്, സുജീന്ദ്രൻ എം.വി, സവാദ് പി.പി, ജയേഷ് പി, അജിത് ടി.പി, രൂപേഷ് പി.വി, ജിയാദ് ഇ.പി, അബ്ദുൾ ലത്തീഫ് കെ.പി, മുബഷീർ ടി, ഉമ്മർ പി, കലേഷ് പി.വി, സൈദ് എന്നിവരെയും തിരഞ്ഞെടുത്തു.

മാസത്തിൽ 100 രൂപ മിനിമം തുക തീരുമാനിച്ച് കൂടുതൽ അംഗങ്ങളെക്കണ്ടെത്തി മാസ വരിസംഖ്യ ഏർപ്പെടുത്തി ചാരിറ്റി പ്രവർത്തനത്തിനുള്ള തുക സമാഹരിക്കാനാണ് കമ്മറ്റി തീരുമാനം. ചടങ്ങിൽ അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിമാരായ ബേബി ആനന്ദ്, റാഹിദ് അഴീക്കോട് എന്നിവർ സംസാരിച്ചു.

തെരുവിൽ കഴിയുന്ന അനാഥരും ആരോരുമില്ലാതെ രോഗത്തിൽ പെട്ടവരേയും കണ്ടെത്തുകയാണെങ്കിൽ കണ്ണൂർ വാർത്തകൾ ഓൺലൈൻ അഡ്മിൻ ഡസ്കിനേയോ AEGCT തെരുവിലെ മക്കൾ പ്രവർത്തകരെയോ ബന്ധപ്പെടാം. കൂടാതെ ട്രസ്റ്റുമായി സഹകരിച്ചു കൊണ്ട് മാസത്തിൽ ഒരു നൂറു രൂപയെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വെക്കാൻ സാധിക്കുന്നവർക്കും ഭാരവാഹികളെ ബന്ധപ്പെടാം.

റഫീഖ് അഴീക്കോട്: 9567524439

സമജ്‌ കമ്പിൽ: 9847788666

റാഹിദ് അഴീക്കോട്: 9562077888

ബേബി ആനന്ദ്: 9447088088

ആബിദ് അഴീക്കോട്: 99959 35790

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: