ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 16

ഇന്ന് ഓസോൺ ദിനം.. (International day for the preservation of the ozone layer)

International eat an apple day

International red panda day

International coastal. .. clean up day…

മെക്സിക്കോ ദേശിയ ദിനം..

1906- ആമുണ്ട് സെൻ ദക്ഷിണ ധ്രുവത്തിൽ എത്തിയ ആദ്യ വ്യക്തിയായി..

1908- ഏറ്റവും വലിയ വാഹന കമ്പനിയായ ജനറൽ മോട്ടോർസ് ( G M) നിലവിൽ വന്നു…

1931- ഖരഗ്പൂരിൽ രാഷ്ട്രീയ തടവുകാരെ ബ്രിട്ടിഷ് സൈന്യം തീയിട്ട് കൊന്നു….

1954- സ്പെഷൽ മാരേജ് ആക്ടിൽ divorce അവകാശം ഉൾപ്പെടുത്തി..

1963- മലേഷ്യ സ്ഥാപക ദിനം

1978 … ഇറാനിൽ സർവ്വനാശം വിതച്ച 7.7 റിക്ടർ സ്കെയിൽ അളവുള്ള ഭൂകമ്പം…

ജനനം

1916 – എം.എസ് സുബ്ബലക്ഷ്മി… കർണാടക സംഗീത വിദുഷി… 1998 ൽ ഭാരതരത്നം നൽകി ആദരിച്ചു…

1923- ലീ ക്വാൻ യു… ആധുനിക സിങ്കപ്പൂർ സ്ഥാപകൻ, ഒന്നാം പ്രധാനമന്ത്രി, 3 ദശാബ്ദം ഭരിച്ചു…

1927- ഡോ എം ലീലാവതി. മലയാള സാഹിത്യ നിരുപക , എഴുത്തുകാരി, അദ്ധ്യാപിക.. 2008 ൽ പത്മശ്രീ ലഭിച്ചു..

1931- ഡോ. ഇ സി ജി സുദർശനൻ.. മലയാളിയായ ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞൻ. theoretical physics ൽ സംഭാവന…

1950- ടി.എം.ജേക്കബ്ബ്.. മുൻ മന്ത്രി.. 4 തവണ മന്ത്രി, 8 തവണ MLA, MG Uty സ്ഫാപകൻ..

1954- ബി. രാമലിംഗ രാജ. സത്യം കമ്പ്യൂട്ടർ സർവീസ് സ്ഥാപകൻ..

1956.. ഡേവിഡ് കോപ്പർ ഫീൽഡ്.. അമേരിക്കൻ മാന്ത്രികൻ.. ലോകം ഈ മേഖലയിൽ കണ്ടെത്തിയ അതുല്യ പ്രതിഭ

ചരമം

1681.. ജഹനാര ബീഗം.. ഷാജഹാൻ… മുംതാസ് മഹൽ ദമ്പതികളുടെ മൂത്ത മകൾ,, മുംതാസ് മഹലിന്റ മരണത്തിന് ശേഷം ഷാജഹാൻ ഭരണകാര്യങ്ങളിൽ നിന്ന് വിട്ട് നിന്നപ്പോൾ ജഹനാ രയാണ് ഭരണം നിയന്ത്രിച്ചിരുന്നത്..

1736- ഡാനിയൽ ഗബ്രിയൽ ഫാരൻ ഹീറ്റ്… ഡച്ച് – ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ.. ഊഷ്മാവ് അളക്കുന്ന രീതി കണ്ടു പിടിച്ചു…

2004- ഡി പങ്കജാക്ഷ കുറുപ്പ്… സാമുഹ്യ പ്രവർത്തകൻ… പഞ്ചായത്ത് തലത്തിൽ ഇന്ന് സജിവയായ അയൽക്കൂട്ടത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നു…

2005- എസ് എൽ പുരം സദാനന്ദൻ.. തിരക്കഥാകൃത്ത്, സംവിധായകൻ, നാടകകൃത്ത്.. മലയാള സിനിമക്ക് തിരക്കഥക്ക് ആദ്യമായി ദേശീയ അവാർഡ്‌ നേടിയ വ്യക്തി.

2017- അർജൻ സിങ് .. ഇന്ത്യൻ വ്യോമസേനയിൽ പഞ്ചനക്ഷത്ര പദവിക്ക് അർഹനായ ഏക സൈനികൻ..

(എ ആർ ജിതേന്ദ്രൻ , പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: