ഈ ചെറിയ ലോകത്ത് ചുരുങ്ങിയ ജീവിതത്തിൽ നന്മയെ അല്ലാതെ മറ്റെന്തിനെയാണ് നാം ചേർത്ത് പിടിക്കേണ്ടത്…….

രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള ശരീരം നിനക്കുണ്ടോ? എങ്കിൽ ഇതിനേക്കാൾ വലിയ ഭാഗ്യം ഈ ലോകത്ത് നിനക്ക് വേറെ ലഭിക്കാനില്ല, നമ്മുടെയൊക്കെ ജീവിനും ജീവിതവും ഇതാ ഇങ്ങിനെയാണ്, ഒരുറപ്പുമില്ല എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.

സർ സയ്യിദ് കോളേജ് പൂർവവിദ്യാർഥിയും (1991-93 പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ്, 1993-96 BSc Statistics) തളിപ്പറമ്പ് പനക്കാട് സ്വദേശിയായ വിനോദ്…
ഗ്രാഫിക് ഡിസൈനിംഗിൽ അപാര സെൻസുള്ളവൻ, ഇന്റീരിയർ ഡിസൈനിംഗിൽ കഴിവ് തെളിയിച്ചു കൊണ്ടുള്ള – വിനോദിന്റെ ഉയർച്ചയുടെ നാളുകൾ ഞങ്ങൾ സന്തോഷത്തോടെ നോക്കി കാണുകയായിരുന്നു…
വിധിയുടെ പ്രഹരം ചിലപ്പോൾ അപ്രതീക്ഷിതമായിരിക്കും..
വളരെ വേദനയോടെയാണ് പ്രിയ സുഹൃത്ത് വിനോദ് കുരിക്കലോത്തിന്റെ അസുഖത്തെ കുറിച്ചുള്ള വാർത്തയറിഞ്ഞത്…
വിനോദ് ഇപ്പോൾ തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ രക്താർബുദത്തിന്റെ ചികിത്സയിലാണ്… മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടതുണ്ട്… ഒരു പാട് പ്രശ്നങ്ങൾ തരണം ചെയ്ത് ജീവിതത്തിലേക്ക് പച്ചവെച്ചു തുടങ്ങുമ്പോഴാണ് വിധി ഈ വേഷമണിഞ്ഞെത്തിയത്…
ഒരു വലിയ തുക (40 ലക്ഷത്തിനടുത്ത്) ചികിത്സയ്ക്കായി വേണ്ടി വരും…

പൂർണമായും സുഖം പ്രാപിക്കുമെന്ന് ഉറപ്പുണ്ട്…
പ്രിയ സുഹൃത്തിന്റെ കൂടെ ഒന്നിച്ച് നിൽക്കാം, എന്നത്തേയും പോലെ…
പ്രളയം വന്നപ്പോൾ നാം നടത്തിയ കൈ കോർക്കലാണ് ഇവിടെയും ബാക്കി വെയ്ക്കേണ്ടത്…

2 വർഷം മുൻപാണ് വിനോദിന്റെ അമ്മ കാൻസർ പിടിപ്പെട്ട് മരണപ്പെട്ടത്, അതിന്റെ ചികത്സയ്ക്കായി നല്ലൊരു തുക ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്.

വിനോദിനെ ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ട് വരാനായി നമുക്കവരെ സഹായിക്കേണ്ടതുണ്ട്…
വേഴാമ്പൽ മഴയ്ക്ക് കാത്തിരിക്കും പോലെ പ്രജിനയും മക്കളും വിനോദിനു വേണ്ടി കാത്തിരിപ്പാണ്.
ചികത്സയ്ക്കു വേണ്ട മുഴുവൻ സംഖ്യയും നമുക്ക് സമാഹരിച്ച് നൽകണം, ആ ഭാര്യക്ക് ആ മക്കൾക്കു വേണ്ടി വിനോദിനെ നമുക്ക് തിരിച്ച് നൽകണം……..

ചുവടെ കൊടുത്ത Details വിനോദിന്റെ അക്കൗണ്ട് നമ്പറാണ്

Name: Vinod Kurikkaloth
A/C No.42632050000202
Syndicate Bank
Civil Station Branch
IFSC: SYNB0004263

For More Details Contact :
Shan N
Gen. Secretary SSCAA
9446548139.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: