പ്രളയത്തില്‍ വീട് നിലംപൊത്തി; ക്യാമ്പ് പിരിച്ചുവിട്ടാല്‍ ശാരീരികാവശതകള്‍ ഉള്ള മക്കളെയും കൊണ്ട് എങ്ങോട്ട് എന്ന ചോദ്യവുമായി കുഞ്ഞാമിന

ദു​രി​താ​ശ്വാ​സ ക്യാമ്പിൽ​ ക​ഴി​യു​ന്ന​വ​ര്‍ വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങു​മ്ബോ​ള്‍ ഇ​നി എ​ങ്ങോ​ട്ട് പോ​ക​ണ​മെ​ന്ന​റി​യാ​തെ​യി​രി​ക്കു​ക​യാ​ണ് വ​യോ​ധി​ക​യും കു​ടും​ബ​വും. മ​ട്ട​ന്നൂ​ര്‍ വെ​ളി​യ​മ്ബ്ര കൊ​ട്ടാ​ര​ത്തി​ലെ 70കാ​രി​യാ​യ കു​ഞ്ഞാ​മി​ന​യും മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളു​മാ​ണ് പോ​കാ​നി​ട​മി​ല്ലാ​തെ ബാ​ഫ​ക്കി ത​ങ്ങ​ള്‍ എ​ല്‍ പി ​സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്ബി​ല്‍ ക​ഴി​യു​ന്ന​ത്. ക്യാ​മ്ബി​ല്‍ ക​ഴി​യു​ന്ന 73 കു​ടും​ബ​ങ്ങ​ളി​ല്‍ കി​ട​പ്പി​ലാ​യ കു​ഞ്ഞാ​മി​ന​യു​ടെ മ​ക​ന്‍ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ നൊ​മ്ബ​ര​ക്കാ​ഴ്ച​യാ​കു​ക​യാ​ണ്. പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ന്‍ ക​ഴി​യാ​ത്ത പ്രാ​യ​മാ​യ മ​ക​ന് ഭ​ക്ഷ​ണം ന​ല്‍​കി​യ ശേ​ഷ​മേ കു​ഞ്ഞാ​മി​ന വെ​ള്ളം പോ​ലും കു​ടി​ക്കൂ. കൊ​ട്ടാ​ര​ത്തി​ലെ വീ​ട്ടി​ല്‍ വെ​ള്ളം ക​യ​റി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​വ​രെ ക്യാ​മ്ബി​ലേ​ക്ക് മാ​റ്റി​യ​ത്. ര​ണ്ട് ദി​വ​സം വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ വീ​ട് ക​ഴി​ഞ്ഞ ദി​വ​സം നി​ലം​പൊ​ത്തു​ക​യാ​യി​രു​ന്നു. പ​ത്ത് സെ​ന്‍റ് സ്ഥ​ല​ത്തെ വീ​ട് പൂ​ര്‍​ണ​മാ​യും നി​ലം​പ​തി​ച്ച​തി​നാ​ല്‍ ഒ​രു സാ​ധ​നം പോ​ലും ല​ഭി​ച്ചി​ല്ല. അം​ഗ പ​രി​മി​ത​രാ​യ മൂ​ന്നു മ​ക്ക​ളും ഇ​തേ അ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന പേ​ര​ക്കു​ട്ടി​യു​മ​ള്‍​പ്പെ​ട്ട കു​ടും​ബ​മാ​ണ് കു​ഞ്ഞാ​മി​ന​യോ​ടൊ​പ്പം ക്യാ​മ്ബി​ല്‍ ക​ഴി​യു​ന്ന​ത്.സ്കൂ​ള്‍ ബെ​ഞ്ചി​ല്‍ മ​ക​നെ കി​ട​ത്തി​യാ​ണ് കു​ഞ്ഞാ​മി​ന ദി​വ​സം ത​ള്ളി നീ​ക്കു​ന്ന​ത്. അ​ബ്ദു​ള്‍ ഖാ​ദ​റി​നെ കൂ​ടാ​തെ കു​ഞ്ഞാ​മി​ന​യു​ടെ മ​ക്ക​ളാ​യ ജ​മീ​ല​യും സ​ഫൂ​റ​യും ശാ​രീ​രി​കാ​വ​ശ​ത​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്. ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍ പേ​ര​ക്കു​ട്ടി മു​ഹ​മ്മ​ദ് അ​ജ​നാ​സി​നും വ​ള​ര്‍​ച്ച കു​റ​വു​ണ്ട്. സ്കൂ​ളി​ല്‍ നി​ന്ന് ഇ​നി എ​ങ്ങോ​ട്ട് പോ​ക​ണ​മെ​ന്ന​റി​യി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. കാ​ര്യ​മാ​യ തൊ​ഴി​ലും വ​രു​മാ​ന​വു​മി​ല്ലാ​തെ കു​ടും​ബ​ത്തെ ഇ​നി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ക്കാ​ന്‍ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: