മുല്ലപ്പെരിയാർ സുരക്ഷിതം; മറ്റുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതം. നടപടി ഉണ്ടാകും: മുന്നറിയിപ്പുമായി സർക്കാർ

മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള കുപ്രചരണങ്ങളില്‍ ശക്തമായ പ്രതികരണവുമായി സര്‍ക്കാര്‍. അണക്കെട്ടില്‍ വിള്ളലുണ്ടായെന്ന് വാട്സപ്, ഫെയ്സ്ബുക്ക് സന്ദേശങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പത്രക്കുറിപ്പ്. കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്. ഇത്തരം സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവരേയും പ്രചരിപ്പിക്കുന്നവരേയും പിടികൂടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കാന്‍ ജലവിഭവസെക്രട്ടറി ഡിജിപിക്ക് കത്ത് നല്‍കിയതായും സര്‍ക്കാര്‍ വെളിപ്പെടുത്തി. സമൂഹത്തെ ആശങ്കാകുലരാക്കുന്നതിനായി ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ സര്‍ക്കാരിനൊപ്പം പൊതുസമൂഹവും രംഗത്തെത്തുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: