ചരിത്രത്തിൽ ഇന്ന്: ആഗസ്ത് 16

1857- താന്തിയാ തോപ്പി ന്നൊം സ്വാതന്ത്യ സമര പോർമുഖത്ത് നിന്ന് അപ്രത്യക്ഷനായി. പിന്നിട് വിവരമില്ല..

1858- ബ്രിട്ടിഷ് രാജ്ഞി വിക്ടോറിയ അമേരിക്കൻ പ്രസിഡണ്ട് ബുച്ചാനന് ആദ്യ ടെലഗ്രാഫ് സന്ദേശം അയച്ചു…

1896- George Cramlik അലാസ്കയിൽ സ്വർണം കണ്ടു പിടിച്ചു…

1904- മുഹമ്മദ് ഇക്ബാൽ സാരെ ജഹാം സെ അച്ഛാ പ്രസിദ്ധീകരിച്ചു..

1946- ക്യാബിനറ്റ് മിഷൻ പാക്കിസ്ഥാൻ വാദം നിരസിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം ലിഗിന്റെ പ്രത്യക്ഷ സമരം (Direct action day)

1958- സത്യജിത് റായ് യുടെ പാഥേർ പഞ്ചാലി വാൻ കൂവർ ഫിലിം ഫെസ്റ്റിവലിൽ 5 അവാർഡുകൾ നേടി

1960- സൈപ്രസ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി

2012- വിൽക്കിപീഡിയ സ്ഥാപകൻ ജൂലിയൻ അസാൻജിന് ഇക്വഡോർ രാഷ്ട്രീയ അഭയം നൽകി..

2016- ഹാക്കർമാർക്ക് ചോർത്താനാവാത്ത ആദ്യ ക്വാണ്ടം ഉപഗ്രഹം ചൈന വിജയകരമായി വിക്ഷേപിച്ചു…

ജനനം

1600- സിസ്റ്റർ മരിയ സെലസ്റ്റ്.. ഗലിലിയോയുടെ പുത്രി.. വർജിനിയ എന്നായിരുന്നു പേര്. പിന്നിട് കന്യാസ്ത്രിയായി.. ഗലി ലിയോയെ മത മേലധ്യക്ഷൻമാർ വീട്ട് തടങ്കലിൽ ഇട്ടപ്പോൾ ഈ മകൾക്ക്മാത്രയിരുന്നു സന്ദർശനാനുമതി. അധികാരികളെ കബളിപ്പിച്ച് അച്ഛനും മകളും തമ്മിലുണ്ടായ കത്തിടപാടുകിൽ നശിക്കാതെ ബാക്കി വന്ന 124 എണ്ണം ചരിത്ര രേഖയായി അവശേഷിക്കുന്നു..

1832- പരിക്ഷണോൻമുഖ മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വിൽഹം വൂണ്ഡ്..

1888- ബ്രിട്ടിഷ് നോവലിസ്റ്റും നയതന്ത്രജ്ഞനുമായ ടി.ഇ. ലോറൻസ് … ഒന്നാം ലോക മഹായുദ്ധത്തിൽ അറബ് രാജ്യങ്ങളുമായി ഉണ്ടാക്കിയ നയതന്ത്ര ബന്ധത്തിന്റെ പേരിൽ Lawrence of Arabia എന്ന പേരിൽ അറിയപ്പെട്ടു…

1913- 1978ൽ സമാധാന നോബൽ സമ്മാനം നേടിയ ഇസ്രായേലിന്റെ പ്രസിഡണ്ട് മെനുഹി ബെഗിൻ (Menaichem begin)

1954- കനേഡിയൻ സിനിമാ സംവിധാകയൻ ജയിംസ് കാമറൂൺ. ടെർമിനേറ്റർ, ടൈറ്റാനിക് തുടങ്ങിയ വമ്പൻ ഹിറ്റ് സിനിമാ സംവിധായകൻ

1958- അമേരിക്കൻ പോപ്പ് ഗായികയും നടിയുമായ മഡൊണ …

1968- ഡൽഹി മുഖ്യമന്തി അരവിന്ദ് കേജ്രിവാൾ .

ചരമം

1886- സ്വാമി വിവേകാനന്ദന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസർ.

1888- കൊക്കകോള കണ്ടു പിടിച്ച ജോൺ പെംബർട്ടൻ

1961- ആധുനിക ഉറുദു സാഹിത്യ സ്ഥാപകൻ മൗലവി അബ്ദുൾ ഹഖ്..

1977- അമേരിക്കൻ Rock & Roll പാശ്ചാത്യ സംഗീത രാജാവായ എൽവിസ് പ്രസ്ലി. 14 ഗ്രാമി നോമിനേഷൻ, 3 തവണ നേടി

1991- സി അച്ചുതമേനോൻ.. കേരളത്തിൽ രണ്ട് തവണ മുഖ്യമന്ത്രി.. ആദ്യ ധനകാര്യ മന്ത്രി.. കലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി. കമ്യൂണിസ്റ്റ് നേതാവ്. സാഹിത്യകാരൻ. എന്റെ ബാല്യകാല സ്മരണകൾ ആത്മകഥ..

1997- ഫത്തേഹ് അലി ഖാൻ.. പാക്കിസ്ഥാൻ കാരനായ സൂഫികളുടെ ഭക്തിഗാനമായ കവ്വായി ഗായകനും സംഗീതജ്ഞനും.

2003- ക്രൂരതയുടെ നേർ ചിത്രമായി ചരിത്രം രേഖപ്പെടുത്തിയ ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ ഉഗാണ്ടൻ ഏകാധിപതി ഇദി അമീൻ.

2004- പിന്നണി ഗായിക ജിക്കി….

2Ol6… ഗുർദയാൽ സിങ്.. പഞ്ചാബി സാഹിത്യകാരൻ.. 1999ൽ ജ്ഞാനപീഠം ലഭിച്ചു..

2017- അഡ്വക്കറ്റ് ജനറലായിരുന്ന തലശ്ശേരി സ്വദേശി എം കെ . ദാമോദരൻ…

(എ ആർ ജിതേന്ദ്രൻ പൊതുവാച്ചേരി കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: