സ്കൂളുകളടക്കമുള്ള പല സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.. ദയവായി കുട്ടികളെ വീടിന് പുറത്ത് വിടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.

സ്കൂളുകളടക്കമുള്ള പല സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.. ദയവായി കുട്ടികളെ വീടിന് പുറത്ത് വിടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.

നിലവില്‍ പലയിടത്തും വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്. പലരും നമ്മുടെ ഫോണിലേക്ക് സഹായമഭ്യര്‍ത്ഥിച്ച് വിളിച്ചേക്കാം. അതുകൊണ്ട് ഫോണ്‍ സൈലന്‍റ് മോഡില്‍ വെക്കാതെ ബാറ്ററി ലൈഫ് സൂപ്പര്‍ സേവിംഗ് മോഡില്‍ സെറ്റാക്കി വെക്കുക.. സ്ക്രീന്‍ ബ്രൈറ്റ്നസ്സ് കുറച്ച് വെക്കുക.. കൂടുതല്‍ സമയം ചാര്‍ജ്ജ് കിട്ടാനാണിത്.

വീടിനകത്ത് വെള്ളം കയറിയവര്‍ അത് കുറച്ചാണെങ്കില്‍ പോലും മടി കൂടാതെ അയല്‍ വീടുകളിലോ ബന്ധുവീടികളിലോ മാറി താമസിക്കുക..

*അടിവാരങ്ങളിലൂടെയുള്ള യാത്രകള്‍ പൂര്‍ണ്ണമായ് ഒഴിവാക്കുക..

രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കിടയില്‍ വെള്ളം കയറിയത് കൗതുകത്തോടെ നോക്കി നില്‍ക്കാനുമായി പലരും വെള്ളപ്പൊക്കം ബാധിച്ച മേഖലയില്‍ ഒത്തു കൂടിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് തടസ്സമുണ്ടാക്കാതെയും സ്വയം അപകടം വരുത്താതെയും അവിടെ നിന്ന് മാറി നില്‍ക്കുക. അല്ലെങ്കില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക..

തേങ്ങ,മരത്തടി,ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ തോട്ടിലൂടെയും മറ്റും ഒഴുകിവരാന്‍ സാധ്യതയുണ്ട്..ഈ സാഹചര്യത്തില്‍ അത് കൈക്കലാക്കാനുള്ള മനോഭാവം വിട്ട് ജീവ രക്ഷക്കു വേണ്ടി മുന്നിട്ടിറങ്ങുക.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഒഴുക്കില്‍ പെട്ട് വരുന്ന ആട്,മാട്,നായ്ക്കള്‍ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെക്കൂടി രക്ഷിക്കാന്‍ ശ്രമിക്കണം. മിണ്ടാപ്രാണികളാണെങ്കില്‍ പോലും അവറ്റകളും ജീവനു വേണ്ടി കേഴുന്നവരാണ്..

ഷെയര്‍ ചെയ്യുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: