ജ്യോതിസ് സമഗ്രവിദ്യാഭ്യാസ പദ്ധതി; മന്ത്രി ഉദ്ഘാടനം ചെയ്തു


കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഇന്ന് രക്ഷാകർത്താക്കൾ മുൻകാലങ്ങളിലേക്കാൾ ജാഗരൂഗരാണെന്നും എന്നിരുന്നാലും ഇന്നത്തെ സാങ്കേതിക രീതിയുള്ള വിദ്യാഭ്യാസ കാര്യങ്ങളിൽ രക്ഷിതാക്കൾ ശക്തമായ നിരീക്ഷണം നടത്തണമെ

ന്ന്  പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് സമഗ്രവിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കെ പി മോഹനൻ എം എൽ എ അധ്യക്ഷനായി. അക്കാദമിക് കലണ്ടർ പ്രകാശനം കെ മുരളീധരൻ എം പി നിർവഹിച്ചു. തലശ്ശേരി ഡി ഇ ഒ എ പി അംബിക ഏറ്റുവാങ്ങി. ജ്യോതിസ് കോ-ഓർഡിനേറ്റർ ദിനേശൻ മച്ചത്തിൽ പദ്ധതി വിശദീകരണം നടത്തി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങൾക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ, കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്‌സൺ വി സുജാത, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ ഷീല, പഞ്ചായത്ത് പ്രസിഡന്റുമാരായ പി വൽസൻ, കെ. ലത, നസീമ ചാമാളിയിൽ, എൻ.വി. ഷിനിജ, സി രാജീവൻ, നഗരസഭ കൗൺസിലർ പി കെ പ്രവീൺ, എൻ അനിൽകുമാർ, വി സുരേന്ദ്രൻ മാസ്റ്റർ, പി.കെ ഷാഹുൽ ഹമീദ്, കെ.പി ചന്ദ്രൻ മാസ്റ്റർ, അഡ്വ. കെ.ഗോപാലൻ, അഡ്വ.ഷിജിലാൽ, കെ.ടി.രാഗേഷ്, ഇ.മഹമൂദ്, രാമചന്ദ്രൻ ജ്യോൽസ്‌ന, ഇ സുരേഷ് ബാബു, എ.ഇ.ഒ.മാരായ ബൈജു കേളോത്ത്, വി.കെ.സുധി, ഒ.കെ.ബിജിമോൾ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: