ചാലോട് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.
ചാലോട്: കണ്ണൂർ ചാലോട് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ഓട്ടോ യാത്രക്കാരനായ ചാലാട് പന്നിയാംപാറ സ്വദേശി പി.കെ പവിത്രൻ (75) ആണ് മരണപ്പെട്ടത്.
ഇന്നു രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു വീണതിനെതുടർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. ഈ സമയം ഓട്ടോ യാത്രക്കാരൻ ഓട്ടോയുടെ ഇടയിൽ കുരുങ്ങുകയായിരുന്നു. അപകടത്തെതുടർന്ന് ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു.