ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ.

കണ്ണൂർ: മാരക ലഹരിമരുന്നായമെത്താം ഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂർ തയ്യിൽ സ്വദേശി കെ.അക്ഷയ് (27) യെയാണ്
കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി പി. ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ, തയ്യിൽ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് മാരക ലഹരി മരുന്നായ 3.97ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായത്.റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എം.ജിജിൽ കുമാർ ,പ്രിവന്റീവ് ഓഫീസർമാരായ വിജയൻ കെ പി , ഷിബു കെ. സി, സിവിൽ എക്‌സൈസ് ഓഫീസർ മാരായ ഷബിൻ കെ, സരിൻ രാജ് കെ , വനിത സിവിൽ എക്‌സൈസ് ഓഫിസർ അനശ്വര .ടി .കെ. എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: