മകളെ കാണാൻ ചെന്ന യുവതിക്ക് മർദ്ദനം: ഭര്‍ത്താവിനെതിരെ കേസ്

പയ്യന്നൂര്‍: മകളെ കാണാൻ ഭര്‍തൃഗൃഹത്തിലെത്തിയ യുവതിയെ ഭര്‍ത്താവ് മർദ്ദിക്കുകയും ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.പിലാത്തറ ഭാരത്‌റോഡിന് സമീപം താമസിക്കുന്ന 35കാരിയുടെ പരാതിയിലാണ് ഭര്‍ത്താവ് രാമന്തളി വടക്കുമ്പാട് സ്വദേശി നസീറിനെതിരെ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ എട്ടാം തീയതി വൈകുന്നേരം 6 മണിയോടെയാണ് സംഭവം. മകളെ കാണാൻ രണ്ടാം ഭാര്യക്കൊപ്പം കഴിയുന്ന ഭര്‍ത്താവിന്റെ വീട്ടിലെത്തിയ പരാതിക്കാരിയെ ഭര്‍ത്താവ് മുഖത്തടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചതായാണ് പരാതി.ഭര്‍ത്താവിനും അയാളുടെ രണ്ടാം ഭാര്യക്കുമൊപ്പം താമസിക്കുന്ന പരാതിക്കാരിയുടെ മക്കളെ കാണാന്‍ ചെന്നതിന്റെ വിരോധമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: