അശാസ്ത്രീയമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കണം: വിസ്ഡം യൂത്ത്

തളിപ്പറമ്പ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സർക്കാർ നടപ്പിലാക്കുന്ന അശാസ്ത്രീയമായ അടച്ചിടൽ പുനപരിശോധിക്കണമെന്ന് വിസ്ഡം യൂത്ത് മണ്ഡലം നേതൃസംഗമം ആവശ്യപ്പെട്ടു. ദീർഘകാലം അടച്ചിടുന്നതുമൂലം സമൂഹമനുഭവിക്കുന്ന സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണുകയും, കച്ചവട സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന തിരക്കൊഴിവാക്കാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കി രോഗവ്യാപനം തടയുന്നതിന് ആരോഗ്യ വിദഗ്ധരുടെയും സംഘടനകളുടെയും അഭിപ്രായങ്ങളും പരിഗണിക്കാൻ സർക്കാർ തയ്യാറാവണം.

SSLC പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർ പഠനത്തിന് സൗകര്യമൊരുക്കാൻ സർക്കാർ സംവിധാനമൊരുക്കുകയും, ഓൺലൈൻ പഠന രംഗത്ത് വിദ്യാർത്ഥികൾ അനുഭവിക്കുന്ന നെറ്റ്വർക്ക് തകരാറുകൾ പരിഹരിക്കുകയും, സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുവാനും ഭരണ കർത്താക്കൾ ശ്രദ്ധിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
സംഗമം വിസ്ഡം യൂത്ത് ജില്ല പ്രസിഡണ്ട് വി.മേമി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡണ്ട് ടി.കെ ഉബൈദ് അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ മദനി, ഇൻശാദ് സ്വലാഹി, പി.കെ ഹാഷിം, സഈദ് ചാലിശ്ശേരി, മൻസൂർ അലി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: