14കാരിക്കു നേരെ ഉടുമുണ്ട് പൊക്കി കാണിച്ചു; പെയിന്റിങ് തൊഴിലാളിക്കെതിരേ പോക്‌സോ കേസ്

മേല്‍പ്പറമ്പ്: പതിനാലുകാരിക്കു നേരെ അശ്ലീല ചേഷ്ടയോടെ ഉടുമുണ്ട് പൊക്കി കാണിച്ച സംഭവത്തില്‍ പെയിന്റിങ് തൊഴിലാളിയെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു. ചെമ്മനാട് കുന്നരിയത്ത് സ്വദേശി വിജയ(42)നെയാണ് പോക്‌സോ നിയമപ്രകാരം ഇന്‍സ്‌പെക്ടര്‍ ടി.ഉത്തംദാസ് അറസ്റ്റു ചെയ്തത്. പഠിക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ ഉച്ചത്തില്‍ വിളിച്ച് ഉടുമുണ്ട് പൊക്കി കാണിക്കുകയായിരുന്നു. വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയും പോക്‌സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു. ഇയാള്‍ സ്ഥിരമായി സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതായും ഇതുമൂലം മാനഹാനി ഉണ്ടാക്കുന്ന രീതിയില്‍ സ്ഥിരമായി പെരുമാറുന്നതായും പരാതിയുണ്ട്. എസ്.ഐ വി.കെ വിജയന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ പി.ചന്ദ്രശേഖരന്‍, ടി.സരള എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: