ഇന്ന് 722 പേർക്ക് കോവിഡ്; കണ്ണൂരിൽ 23, സമ്പർക്കം 481

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനന്ന് 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 228 പേർ രോഗമുക്തി നേടി. ഇന്നതോടെ സംസ്ഥആനത്തെ ആകെ കൊവിഡ് കേസുകൾ 10,275 ആയി. ഇന്ന് 481 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 

മുഖ്യമന്ത്രിയുടെ വാക്കുകൾ – 

സംസ്ഥാനത്ത് കൊവിഡ് ബാധയുടെ കാര്യത്തിൽ ഇന്നലത്തേതിലും കുറച്ചുകൂടി വ്യത്യാസം. വേഗത്തിൽ മാറുന്നു. വർധനവാണ് രേഖപ്പെടുത്തിയത്. 700 കടന്നു. ഇന്ന് 722 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാത്രമല്ല, ഇതേവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞിരിക്കുന്നു. 10275. രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്ത് നിന്ന് വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 62. 481 പേർക്ക് സമ്പർക്കത്തിലൂടെ. ഉറവിടം അറിയാത്ത 34 രോഗികളുണ്ട്്. ആരോഗ്യപ്രവർത്തകർ 12, ബിഎസ്എഫ് 5, ഐടിബിപി മൂന്ന്.

ഇന്ന് രണ്ട് മരണം സംസ്ഥാനത്തുണ്ടായി. തൃശ്ശൂർ തമ്പുരാൻപടി സ്വദേശി അനീഷ്, കണ്ണൂർ മുഹമ്മദ് സലീഹ് എന്നിവരാണ് മരണപ്പെട്ടത്. അനീഷ് ചെന്നൈയിൽ എയർ കാർഗോ ജീവനക്കാരനാണ്. സലീഹ് അഹമ്മദാബാദിൽ നിന്ന് വന്നതായിരുന്നു. ചികിത്സയിലുണ്ടായിരുന്ന 228 പേർ ഇന്ന് രോഗമുക്തി നേടി. 

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് –  തിരുവനന്തപുരം 337, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശ്ശൂർ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂർ 23, ആലപ്പുഴ 20, കാസർകോട് 18, വയനാട് 13, കോട്ടയം 13.  ആകെ റിപ്പോർട്ട് ചെയ്ത 722 കേസിൽ 339-ഉം തിരുവനന്തപുരത്താണ്.

കഴിഞ്ഞ 24 മണിക്കൂറിനകം 16052 സാമ്പിൾ പരിശോധിച്ചു. 1,83,900 പേർ നിരീക്ഷണത്തിലുണ്ട്. 5432 പേർ ആശുപത്രികളിലാണ്. 804 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  5372 സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,68,128 സാമ്പിളുകൾ പരിശോധനക്കയച്ചു. 

 7797 സാമ്പിളിന്റെ ഫലം വരാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: