കമ്പിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വായനശാല, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മുൻവശം കൊതുക് വളർത്ത് കേന്ദ്രം

കമ്പിൽ: കമ്പിൽ ടൗണിൽ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊളച്ചേരി ഗ്രാമപഞ്ചായത്ത് വായനശാല കെട്ടിടത്തിനു മുന്നിൽ ചളിക്കെട്ടുകൾ നിറഞ്ഞ് കൊതുകുവളർത്ത് കേന്ദ്രമായി മാറിയിരിക്കുന്ന ദുരവസ്ഥയിലാണ്. ഈ കെട്ടിടത്തിൽത്തന്നെയാണ് കൊളച്ചേരിപ്പഞ്ചായത്തിൻ്റെ ആയുഷ് ഹോമിയോപ്രാധമിക ആരോഗ്യ കേന്ദ്രവും ആയുഷ് ആയുർവ്വേദ പ്രാധമിക ആരോഗ്യ കേന്ദ്രവും സ്ഥിതി ചെയ്യുന്നത്. ദിവസവും സ്ത്രീകളും കുട്ടികളും വയോധികരടക്കമുള്ള നിരവധി ആൾക്കാർ ഈ ആരോഗ്യ കേന്ദ്രത്തിൽ വന്നു പോകുന്നത് മാലിന്യം നിറഞ്ഞ ചളിക്കെട്ടിലൂടെയാണ് രോഗം മാറ്റാൻ വരുന്നവർ പുതിയ രോഗവുമായി തിരിച്ച് പോകേണ്ടുന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ, പ്രത്യേകിച്ച് ഈ കൊറോണ പോലുള്ള പകർച്ചവ്യാധികൾ കൊണ്ട് പൊറുതിമുട്ടിയകാലത്ത്. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ സ്ത്രീ വഴുതി ചളിക്കെട്ടിൽ വീണതായി ദൃക്സാക്ഷികൾ പറഞ്ഞു.
2007 ൽ ഇവിടം ടാക്സി സ്റ്റാൻ്റായി മാറ്റിയ സമയത്ത് ടാർ ചെയ്ത് തരാമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു പലതവണ ടാക്സി ഡ്രൈവർമാർ വേണ്ടപ്പെട്ടവരോട് പരാതി നൽകിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. മാത്രമല്ല വിശാലമായ കമ്പിൽ ടൗണിൽ ആകെയുള്ളൊരു ശൗചാലയം ഈ കെട്ടിടത്തിലാണ്, വർഷങ്ങളായി നിർമ്മിച്ചിട്ടിന്നുവരെ തുറന്ന് പ്രവർത്തക്ഷമമാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല എന്നും പരിസരവാസികൾ അറിയിച്ചു 200/250 മീറ്റർ അകലെയുള്ള പഞ്ചായത്ത് കിണറിൽ നിന്നും പൈപ്പ് വഴിയാണ് ഇവിടെ വെള്ളമെത്തിക്കുന്നത് മികവാറും പൈപ്പുകൾ പണിമുടക്കും. കുഴൽ കിണർ കുഴിച്ച് പരിഹാരം ഉണ്ടാക്കണം എന്നും ഇവിടെയുള്ള ടാക്സി ഡ്രൈവർമാർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: