അഴീക്കോട് പഞ്ചായത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം

അഴീക്കോട്: അഴീക്കോട് പഞ്ചായത്തിൽ 15, 18 പുന്നക്കപ്പാറ, ഉപ്പായിച്ചാൽ വാർഡുകളിൽ കുവൈത്തിൽ നിന്നും മുംബെയിൽ നിന്നും വന്ന ഒരു യുവാവിനും ഒരു വയോധികക്കും കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ സമൂഹ വ്യാപനം തടയുന്നതിനായി പഞ്ചായത്തിലെ കടകൾ രാവിലെ 7 മുതൽ വൈകുന്നേരം 4 വരെ മാത്രമെ തുറക്കാൻ പാടുള്ളു എന്ന് ഗ്രാമപഞ്ചായത്ത് അധി കൃതർ പറഞ്ഞു. കടയുടമകൾ നിർബ്ബന്ധമായും മാസ്ക് ധരിക്കണം. സാനിറൈറസറും വെക്കണം.കടകളിൽ വരുന്നവരുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തണം. അതിനായി പുസ്തകം സൂക്ഷിക്കണം. റോഡരുകിൽ ഭക്ഷ്യസാധന വിൽപ്പനയുമായി ബന്ധപ്പെട്ട് കുട്ടം കൂടി നിൽക്കാൻ പാടില്ല. ഞായറാഴ്ചകളിൽ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ അടക്കം പൂർണ്ണ അവധി നൽകണം. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രസന്ന അധ്യക്ഷത വഹിച്ചു. സാമൂഹികാരോഗ്യ കേന്ദ്രം അധികൃതർ ,വളപട്ടണം പോലീസ് ,വാർഡ് തല ജാഗ്രതാ സമിതി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: