കണ്ണൂർ പെരിങ്ങോം പാടിയോട്ടുചാലിലെ അയ്യപ്പ ക്ഷേത്രത്തിൽ വൻ കവർച്ച

8 / 100 SEO Score

കണ്ണൂർ പെരിങ്ങോം പാടിയോട്ടുചാലിലെ അയ്യപ്പ ക്ഷേത്രത്തിൽ വൻ കവർച്ച. തിരുവാഭരണങ്ങളും ഭണ്ഡാരത്തിലെ പണവുമാണ് നഷ്ടപ്പെട്ടത്. ക്ഷേത്രത്തിന്റെ പിൻഭാഗത്തെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്.

അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന രണ്ടര പവന്റെ മാല, ദേവി വിഗ്രത്തിലെ കാൽപവൻ വരുന്ന താലി, അകത്തും പുറത്തുമുള്ള എട്ട് ഭണ്ഡാരങ്ങളിൽ നിന്നുള്ള പണവും ആണ് മോഷ്ടിക്കപ്പെട്ടത്.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ മേൽശാന്തി മഹേഷ് മേക്കാട് ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ക്ഷേത്രം ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെറുപുഴ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: