കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 37 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 37 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി നാല് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ 1.15 മണിക്കുള്ള ഷാര്‍ജ ഫ്‌ളൈറ്റില്‍ ഇറങ്ങിയവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ചെങ്കളയിലെ കെമ്പള സിദ്ദീഖ്, ആറങ്ങാടിയിലെ മടമ്പിലത്ത് ഇര്‍ഷാദ്, ചട്ടഞ്ചാലിലെ മുഹമ്മദ് അബ്ദുല്‍ഖാദര്‍, പെരിയയിലെ മുഹമ്മദ് റിയാസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. പാന്റിന്റെ വെയ്‌സ് ബാന്റിലും അരയിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം അസി. കസ്റ്റംസ് കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി ബേബി, പി.സി ചാക്കോ, നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് കൗശല്‍, മനോജ് യാദവ്, ജോയ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: