കണ്ണൂരിൽ മൂന്നു ദിവസം മുമ്പ് മരിച്ച യുവാവിന് കോവിഡ്.

8 / 100

കണ്ണൂര്‍: കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 35 ആയി.

കണ്ണൂര്‍ കരിയാട് സ്വദേശി സലീഖ് ആണ് മരിച്ചത്. ജൂണ്‍ അവസാനം അഹമ്മദാബാദില്‍ നിന്നെത്തിയ സലീഖ് നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് മരണം .

മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പെരിങ്ങത്തൂര്‍ ജുമ മസ്ജിദില്‍ സംസ്കരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: