സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് ഇന്ന് മുതല്‍ 19വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച മലപ്പുറം ജില്ലയിലും വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നും ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്ചയും ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.അറബിക്കടലില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: