യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി. ഓഫീസ് ഉപരോധിച്ചു

പി.എസ്.സി. നിയമനങ്ങൾ അട്ടിമറിക്കുന്ന അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി. ഓഫീസ് ഉപരോധിച്ചു. സംസ്ഥാന ഓർഗനൈസർ ജോഷി കണ്ടത്തിൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് റിജിൽ മാക്കുറ്റി, പി.എ.ഹരി, വി.കെ.അതുൽ, നികേത് നാറാത്ത്, സുധീഷ് മരക്കാർകണ്ടി തുടങ്ങിയവർ നേതൃത്വംനൽകി. ടൗൺ എസ്.ഐ. ബാബുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവർത്തകരെ തടഞ്ഞു. തള്ളിക്കയറാൻ ശ്രമിച്ചവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: