കാട്ടാന ആക്രമണത്തില്‍ മരിച്ച പ്രമോദിന്റെ കുടുംബത്തിന് 11 ലക്ഷം രൂപ നല്‍കും
സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ കുത്തേറ്റ് മരണമടഞ്ഞ പ്രമോദിന്റെ കുടുംബത്തിന് അടിയന്തര സഹായമായി
അഞ്ച് ലക്ഷം രൂപ നല്‍കും. മാനന്തവാടി സബ് കളക്ടര്‍ ഉമേഷുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ഇന്‍ഷൂറന്‍സ് തുകയായ ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ നല്കുന്ന നഷ്ട പരിഹാര തുകയായ 10 ലക്ഷം രൂപയടക്കം 11 ലക്ഷം രൂപനല്‍കും.ഈ തുകയില്‍ നിന്നാണ് അഞ്ച് ലക്ഷം രൂപ നല്‍കുന്നത്.കൂടാതെ കൂടുതല്‍ തുകക്കായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യും. ഇതിന് പുറമെ പ്രമോദിന്റെ ഭാര്യക്ക് വനം വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കും.ജോലി സ്ഥിരമാക്കാന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യും. വനപാതയോരങ്ങളിലെ അടിക്കാടുകള്‍ വെട്ടി നീക്കും. ആനയിറങ്ങിയ വിവരം വനംവകുപ്പിനെ വിളിച്ചറിയിച്ചാല്‍ സ്ഥലത്തെത്തുന്നില്ലെന്ന ആരോപണവും വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും കൃത്യമായി നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന ആരോപണത്തെപ്പറ്റിയും അന്വേഷിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കളക്ടര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. വന്യ മൃഗശല്യവുമായി ബന്ധപ്പെട്ട് കലക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനമായി. ചര്‍ച്ചയില്‍ സി.കെ. ശശിന്ദ്രന് എംഎല്‍എ, വൈല്‍ഡ് ലൈഫ് വാര്ഡന് സാജന്, കെ.എല്‍. പൗലോസ്,കെ.കെ. ഏബ്രഹാം,എന്‍.എം വിജയന്, ഡി.പി. രാജശേഖരന്, ആര്.പി. ശിവദാസ്, എടക്കല്‍ മോഹനന്, നൂല്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍,പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്,തഹസില്‍ദാര്‍, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കള്‍,വനം വകുപ്പ് ഉദ്യോഗസ്ഥര്‍,പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.