സംസ്ഥാന പ്രവാസി കലോത്സവം കണ്ണൂരില്

കണ്ണൂര്‍: ഗ്ലോബല്‍ കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന പ്രവാസികലോത്സവം 18,19 തീയതികളില്‍ കണ്ണൂരില. ശ്രീപുരം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 1500 ഓളം പേര്‍ പങ്കെടുക്കും. ക്വിസ്, ചിത്രരചന, ഫുഡ്ഫെസ്റ്റ് , മെഹന്തി ഫെസ്റ്റ് തുടങ്ങി വിവിധ ഇനങ്ങളില്‍ മത്സരം നടത്തും. 19 ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് സിനിമാ താരങ്ങള്‍ ഉള്‍പ്പടെ അണിനിരക്കുന്ന സ്റ്റേജ് ഷോയും നടക്കും. പരിപാടിയുടെ വിജയത്തിനായി കെ എന്‍ ജയരാജ് ചെയര്‍മാനും, എം നിസാമുദ്ദീന്‍ ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടകസമിതി ഓഫീസ് പഴയ ബസ്സ്റ്റാന്റിന് സമീപത്ത് പ്രസ്‌ക്ലബ് പ്രസിഡന്റ് എ.കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ടി.പി വാസുദേവന്‍, പി.പി ഹസീബ് ഹസന്‍, എം നിസാമുദ്ദീന്‍, കെ.പി നാരായണന്‍കുട്ടി, എം സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: