മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അധ്യാപകന്റെ ഏകദിന ഉപവാസം

കണ്ണൂര്‍: മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് റിട്ടയേര്‍ഡ് അധ്യാപകനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ

രാജന്‍ കരിവെള്ളൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഏകദിന ഉപവാസം തുടങ്ങി. രാവിലെ എട്ടുമണി മുതലാണ് ഉപവാസം തുടങ്ങിയത്. ചാനലില്‍ ചര്‍ച്ച നടത്തിയതിന്റെ പേരില്‍ വേണു ബാലകൃഷ്ണനെതിരെ മതവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശനം നടത്തി എന്നാരോപിച്ച് ഐ.പി.സി 153 (എ) വകുപ്പുപ്രകാരം കേസെടുത്തത് ജനാധിപത്യത്തെ ഇല്ലായ്മചെയ്യുന്ന നടപടിയാണെന്ന് രാജന്‍ കരിവെള്ളൂര്‍ പറഞ്ഞു. സമീപകാലത്തായി മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികള്‍ വര്‍ധിച്ചുവരികയാണെന്നും ഇതിനെതിരെ ജനമനസ്സ് ഉണര്‍ത്തുകയാണ് സമരത്തിന്റെ ലക്ഷ്യമെന്നും രാജന്‍ പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: