തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്ക് വ്യാപാരി വ്യവസായി സമിതി മാര്‍ച്ച്

തളിപ്പറമ്പ: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്ന വ്യാപാരികള്‍ക്ക് മാന്യമായ

നഷ്ട പരിഹാരം നല്‍കിയില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി.ഗോപിനാഥ്. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, വ്യാപാരികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി വ്യാപാരി വ്യവസായി സമിതി ഏരിയാ കമ്മിറ്റി നടത്തിയ തളിപ്പറമ്പ താലൂക്ക് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഷ്ടപരിഹാരം നല്‍കാതെ കച്ചവടക്കാെരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഏരിയാ പ്രസിഡന്റ് കെ.എം ലത്വീഫ് അധ്യക്ഷത വഹിച്ചു.കെവി .ഉണ്ണിക്കൃഷ്ണന്‍, വി.വി.ജയന്‍, ടി.നാരായണന്‍, പി.വി.ജയന്‍ സംസാരിച്ചു

One thought on “തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്ക് വ്യാപാരി വ്യവസായി സമിതി മാര്‍ച്ച്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: