കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു

ഇരിട്ടി ടൗണിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ

ഇരിട്ടി പഴയ ബസ് സ്റ്റാന്റിനടുത്ത് വച്ചാണ് അപകടം. കൂട്ടുപുഴ ഭാഗത്തു നിന്നും വരികയായിരുന്ന കാർ പഴയ ബസ് സ്റ്റാന്റ് റോഡ് മറികടക്കുകയായിരുന്ന ഓട്ടോയിലിടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ കുന്നോത്ത് കെ.വി ഹൗസിൽ സാദിഖി (36) ന് പരിക്കേറ്റു. ഇദ്ധേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കാർ ഓടിച്ചിരുന്ന ബ്രൈറ്റ് (23) നെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ തെന്നി നീങ്ങിയ ഓട്ടോയുടെ പിൻഭാഗം ഇടിച്ചു ഇരിട്ടി പോലിസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയും പോസ്റ്റും തകർന്നു. ഇരു വാഹനത്തിന്റെയും മുൻഭാഗം പൂർണ്ണമായും തകർന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: