ബെംഗളൂരുവിൽ കണ്ണൂര്‍ കണ്ണാടിപറമ്പ് സ്വദേശികൾ കവർച്ചക്കിരയായി

ബെംഗളൂരു: കലാശിപാളയത്തു ബസിറങ്ങിയ രണ്ടു മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍

ഫോണും കവര്‍ന്നു. കണ്ണൂര്‍ കണ്ണാടിപറമ്പ് സ്വദേശികളായ നാഫി (19), നൂഹ് (20) എന്നിവരെയാണു ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്.

നാഫിയുടെ 4000 രൂപയും രണ്ടു മൊബൈല്‍ ഫോണും നൂഹിന്റെ 3000 രൂപയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. ഇലക്ട്രോണിക് സിറ്റിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കായി എത്തിയ ഇവര്‍ അങ്ങോട്ടേക്കായി ബസ് അന്വേഷിച്ചു നടക്കുന്നതിനിടെയാണ് കൊള്ളയ്ക്കിരയായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ തങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്നും കഞ്ചാവുണ്ടോയെന്ന് പരിശോധിക്കാന്‍ ബാഗ് നല്‍കണമെന്നും ആവശ്യപ്പെട്ടു. മടിച്ചുനിന്നപ്പോള്‍ കത്തികാണിച്ചു ഭീഷണിപ്പെടുത്തി പഴ്‌സ് വാങ്ങി പണം തട്ടിയെടുക്കുകയായിരുന്നുതുടര്‍ന്ന് ഇവരുടെ കൈയില്‍ നിന്നും മൊബൈല്‍ഫോണും ബലം പ്രയോഗിച്ച് വാങ്ങി. കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ കലാശിപാളയം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സമാനമായ സംഭവങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത്തരത്തില്‍ കവര്‍ച്ചയ്ക്കിരയായവരില്‍ മിക്കവരും മലയാളികളാണ്.
കേരളത്തില്‍നിന്നു വരുന്ന സ്വകാര്യബസുകള്‍ കലാശിപാളയത്താണു സര്‍വീസ് അവസാനിപ്പിക്കുന്നത്. ട്രാവല്‍ ഏജന്‍സികളുടെ ഓഫിസിനോടു ചേര്‍ന്നു ബസുകള്‍ നിര്‍ത്തണമെന്നു പൊലീസ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും മിക്കപ്പോഴും ഇത് പാലിക്കപ്പെടാറില്ല. ഇടക്കാലത്തു കലാശിപാളയം പൊലീസിന്റെ നേതൃത്വത്തില്‍ രാത്രി പട്രോളിങ് ശക്തമാക്കിയിരുന്നു. ഈ കാലയളവില്‍ കവര്‍ച്ചയും കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയപടിയായി. പെട്രോളിംഗ് പേരിന് മാത്രം നടക്കുന്നു, കവര്‍ച്ച തകൃതിയായും നടക്കുന്നു എന്ന് പരാതി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: