തലശേരിയിൽ കട കുത്തി തുറന്ന് മൊബൈൽ ഫോൺ കവർന്നു

തലശേരി: ചിറക്കരയിലെ മൊബൈൽ
ഷോപ്പിൽ മോഷണം. ചിറക്കര സ്വദേശി
സിയാദിന്റെ കടയിലാണ് മോഷണം നടന്നത്.
ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.
വ്യാഴാഴ്ച രാവിലെ കട തുറക്കാൻ വേണ്ടി
വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഉടൻതന്നെ തലശ്ശേരി പോലീസ് സ്റ്റേഷനിൽ
വിവരം അറിയിക്കുകയായിരുന്നു. പോലീസ്
സ്ഥലത്തെത്തി പരിശോധന നടത്തി.
കടയുടെ ഷട്ടർ പൊളിച്ചാണ് മോഷ്ടാവ്
അകത്തുകടന്നത്. പത്തായിരം രൂപയോളം
വരുന്ന രണ്ട് ഫോണുകളാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ഒരു വർഷം മുന്നേയും ഇതേ കടയിൽ
മോഷണം നടന്നിരുന്നു. സമാന രീതിയിൽ
തന്നെയാണ് മോഷണം നടന്നത്. അന്നും ഒരു
വർഷം മുൻപ് നടന്ന കവർച്ചയിൻ പ്രതിയെ
കണ്ടെത്താൻ പോലിസിന് സാധിച്ചിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: