അഡ്വ. വത്സരാജകുറുപ്പ് വധം – പ്രതികളെ വെറുതെ വിട്ടു

തലശേരി ബാറിലെ അഭിഭാഷകൻ പാനൂരിലെ വത്സരാജകുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ തലശേരി ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. ചമ്പാട്ടെ എട്ടു വീട്ടിൽ സജീവൻ (34), ചമ്പാട്ടെ കെ ഷാജി എന്ന ചെട്ടി ഷാജി (27), പന്തക്കൽ മാലയാട്ട് വീട്ടിൽ മനോജ് എന്ന കിർമാണി മനോജ് (28), പന്ന്യന്നൂർ പാലപ്പൊയിൽ സതീശൻ (34), നിടുമ്പ്രം പടിഞ്ഞാറെ കുനിയിൽ കക്കാടൻ പ്രകാശൻ (32), അരയാക്കൂ ലിലെ സൗപർണികയിൽ ശരത് (26), അരയാക്കൂലിലെ കൂറ്റേരി വീട്ടിൽ കെ വി രാഗേഷ് (26) എന്നിവരാണ് കുറ്റവിമുക്തരായത്. 2007 മാർച്ച് 4 ന് രാത്രിയിലാണ് കൊലപാതകം നടന്നത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കവും കേസിലെ മൂന്നാം പ്രതിയെ വത്സരാജ കുറുപ്പ് അപമാനിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ലോക്കൽ പൊലീസ് അന്വേഷണം നടത്തിയ കേസിൽ വത്സരാജകുറുപ്പിന്റെ ഭാര്യ ബിന്ദുവിന്റെ ഹരജിയെ തുടർന്നാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: