പാനൂരിനടുത്ത് മുത്താറിപ്പീടികയില്‍ ടിപ്പര്‍ലോറിയും ലോറിയും കൂട്ടിയിടിച്ച് അപകടം

കൂത്തുപറമ്പ് : കൂത്തുപറമ്പ് പാനൂർ റൂട്ടിൽ മുത്താറി പീടികയിൽ ലോറിയും ടോറസ് ലോറി യും കൂട്ടിയിടിച്ച് അപകടം . ലോറി ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു . ഇന്നു രാവിലെ എട്ടോടെ മുത്താറി പീടിക ജംഗ്ഷനി ലാണ് അപകടം . പാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത് . ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി റോഡിലേക്ക് പരന്നൊഴുകി . ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു . റോഡിന്റെ മധ്യഭാഗത്തായിരുന്ന ലോറികൾ പാനൂരിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.എം. ക മലാക്ഷന്റെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് ക്രെയിൻ ഉപയോഗിച്ച് ലോറികൾ മാറ്റുകയും വെള്ളം ചീറ്റി റോഡിലെ ഓയിലുകൾ നീക്കം ചെയ്യുകയും ചെയ്തു . പാനൂർ പോലീസ് സ്ഥലത്തെത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: