പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു
അഴീക്കോട്:പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. ചെമ്മരശ്ശേരിപ്പാറ ജുമാഅത്ത് പള്ളിക്കടുത്ത് താമസിക്കുന്ന മുൻ തറവാട്ടംഗം ഫൗസിയ(46)യാണ് ഇന്ന് കാലത്ത് പരിയാരം മെഡിക്കൽ കോളേജ് ആശുപ്രതിയിൽ വെച്ച് മരിച്ചത്.
സൗദിയിൽ ജോലിചെയ്യുന്ന
ഷമീമിന്റെ ഭാര്യയാണ്. കഴി
ഞ്ഞ ശനിയാഴ്ച കാലത്ത് അടുക്കളപ്പുറത്ത് കറിവേപ്പില പറിക്കുന്നതിനിടയിലാണ് ഫൗസിയയെ അണലി വർഗ്ഗത്തിൽപ്പെട്ട
പാമ്പ് കടിച്ചത്. കടിച്ച പാമ്പിനെ ഉടൻ തന്നെ സ്നേക്ക് പാർക്കിലെ
ജീവനക്കാർ എത്തി പിടികൂടുകയും ചെയ്തിരുന്നു. പരേതനായ മഹമൂദ്-സക്കീന ദമ്പതികളുടെ മകളാണ്. മക്കൾ:ഫാത്തിമ, ഫയറൂസ്, ആയിഷ,നൂർമുഹമ്മദ്.
മരുമക്കൾ: യൂനസ്, ഷാജിർ.
സഹോദരങ്ങൾ: എം അസ്ലം , മുജീബ്.