വിവാഹ വായ്പ: അപേക്ഷ ക്ഷണിച്ചുസംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടരുടെ പെൺമക്കളുടെ വിവാഹത്തിന് വായ്പ നൽകുന്നു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായപരിധി 65 വയസ്്. കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയരുത്. വായ്പാ തുക ഏഴ് ശതമാനം പലിശ നിരക്കിൽ മാസതവണകളായി അഞ്ചു വർഷം കൊണ്ട് തിരിച്ചടക്കണം. പരമാവധി വായ്പാ തുക രണ്ട് ലക്ഷം രൂപ. വായ്പക്ക് ഈടായി കോർപ്പറേഷന്റെ നിബന്ധകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0497 2705036, 9400068513.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: