കുളത്തിൻ്റെ മതിൽ തകർത്ത മൂന്ന് പേർക്കെതിരെ കേസ്.

പരിയാരം: വെള്ളം ഒഴുകി പോകുന്ന കുളത്തിൻ്റെ ചാലിൽ മാലിന്യം തള്ളിയത് പഞ്ചായത്ത് മെമ്പറെ അറിയിച്ചതിൻ്റെ വിരോധം വീട്ടുപറമ്പിലെകുളത്തിൻ്റെ ചുറ്റുമതിൽ തകർത്തു.പരാതിയിൽ മൂന്ന് പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. കടന്നപ്പള്ളി ചിറ്റന്നൂരിലെ മുക്കുഴി ഇല്ലത്ത് പത്മനാഭൻ നമ്പൂതിരിയുടെ ഭാര്യ ദേവകീ അന്തർജന (65)ത്തിൻ്റെ പരാതിയിലാണ് പ്രദേശവാസികളായ സുബ്രഹ്മണ്യൻ, മകൻ അഭിജിത്ത്, മാധവൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 19 ന് ആണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ വീട്ടുപറമ്പിലെ കുളത്തിൽ നിന്ന് വെള്ളമൊഴുകി പോകുന്ന വഴിയിൽ മാലിന്യമിട്ട് തടസപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം പഞ്ചായത്ത് മെമ്പറോട് പറഞ്ഞതിലുള്ള വൈരാഗ്യമാണ് കുളത്തിൻ്റെ ചുറ്റുമതിൽ തകർത്തതിന് കാരണമെന്ന് പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.