യുവതിയുടെ നഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി രണ്ടു പേർക്കെതിരെ കേസ്.


ആദൂർ: യുവതിയുടെനഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടു യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സ്കൂളിൽ പഠിക്കുന്ന കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുന്നതിനിടെയാണ് ബോവിക്കാനം സ്വദേശിനിയായ 25 കാരിയെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയത്.ഇക്കഴിഞ്ഞ 10 ന് വൈകുന്നേരം കോട്ടൂർ സ്കൂളിന് സമീപത്താണ് സംഭവം. യുവതിയെതടഞ്ഞു നിർത്തിയ സംഘം കൈയിൽ യുവതിയുടെ നഗ്ന വീഡിയോ ഉണ്ടെന്നും തങ്ങൾക്കും വഴങ്ങിയില്ലെങ്കിൽ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കുട്ടിയുമായി വീട്ടിലെത്തിയ യുവതി വിവരം കുടുംബക്കാരെ അറിയിക്കുകയും തുടർന്ന് ആദൂർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: