കർണ്ണാടക മദ്യ ശേഖരം പിടികൂടി.

കാസറഗോഡ്: വിൽപനക്കായി റോഡരികിലെ കുറ്റിക്കാട്ടിൽ സൂക്ഷിച്ച കർണ്ണാടക മദ്യ ശേഖരം എക്സൈസ് പരിശോധനയിൽ പിടികൂടി. ചെർക്കള ടൗണിൽ നടത്തിയ പരിശോധനയിൽ ചെർക്കള – കാഞ്ഞങ്ങാട് റോഡിന്റെ കിഴക്ക് വശത്തെ കുറ്റിക്കാട്ടിലാണ് രണ്ട് ചാക്കു കെട്ടുകളിലായിഒളിപ്പിച്ചു വെച്ച നിലയിൽകണ്ടെത്തിയത്. 180 മില്ലി യുടെ 244 കുപ്പി കർണാടക മദ്യമാണ് എക്സൈസ് പ്രിവന്റീവ് ഓഫീസർ സി.കെ.വി സുരേഷും സംഘവും പിടികൂടിയത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ പ്രഭാകരൻ എം.എ, ഡ്രൈവർ പ്രവീൺ കുമാർ എന്നിവരും ഉണ്ടായിരുന്നു.