കക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം.

കണ്ണൂര്‍: കണ്ണൂരില്‍ പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം. കക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. പാര്‍ട്ടി ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു.

ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായ വിവരം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ നേതാക്കള്‍ ഓഫീസിലെത്തി പരിശോധന നടത്തി. ജില്ലാ സെക്രട്ടറി എം.വി ജയരാജനും പ്രാദേശിക നേതാക്കളും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: