കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

ഇരിട്ടി: ഇരിട്ടി – കൂട്ടുപുഴ റോഡില്‍ കുന്നോത്ത് കേളന്‍പീടികയ്ക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ബംഗളൂരുവിൽ നിന്നും ചുങ്കക്കുന്നിലേക്ക് വരികയായിരുന്ന കാറാണ് കഴിഞ്ഞ ദിവസം രാവിലെ 7 മണിയോടെ അപകടത്തില്‍പ്പെട്ടത്. ചുങ്കക്കുന്ന് സ്വദേശിയും കൊല്ലം സ്വദേശിയുമായ രണ്ട് പേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറിഞ്ഞ കാറിൽ നിന്നും ഓയിൽ റോഡിലേക്ക് ഒഴുകിയതിനെ തുടർന്ന് ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: