എസ്.എസ്.എൽ.സി. ഉന്നത വിജയികൾക്ക് അവാർഡ്

അഴീക്കോട്: യോഗി മഹാസഭ, പഞ്ചായത്തിൽ എസ്.എസ്.എൽ.സി.ക്ക് ഉയർന്ന ഗ്രേഡ് നേടിയവർക്ക് അവാർഡുകളും ഉപഹാരങ്ങളും 19-ന് മൂന്നിന് പരയങ്ങാട്ട് ക്ഷേത്രാങ്കണത്തിൽ വിതരണം ചെയ്യും. അങ്കണവാടിമുതൽ പ്ലസ് ടുവരെ പഠിക്കുന്ന യോഗി സമുദായാംഗങ്ങൾക്കും അഴീക്കോട്, ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽനിന്ന് സ്കൂളധികൃതർ തിരഞ്ഞെടുത്ത പഠിപ്പിൽ മിടുക്കരായ പാവപ്പെട്ടവർക്ക് പഠനോപകരണങ്ങളും നൽകും. അർഹതപ്പെട്ട എസ്.എസ്.എൽ.സി. വിദ്യാർഥികൾ സെക്രട്ടറി, യോഗി മഹാസഭ, അഴീക്കോട് എന്ന വിലാസത്തിൽ ഗ്രേഡ് പകർപ്പ് കോപ്പി എത്തിക്കണം. ഫോൺ: 9446345162.