ബൈക്ക് ഡിവൈഡറിൽ തട്ടി മറിഞ്ഞ് യുവാവ് മരിച്ചു

മേൽപറമ്പ് : റോഡിൽ വെളിച്ച കുറവും സിഗ്നലും ഇല്ലാത്തതു കാരണം ബുള്ളറ്റ് ബൈക്ക് ഡിവൈഡറിൽ തട്ടി മറിഞ്ഞ് മത്സ്യ തൊഴിലാളിയായ യുവാവ് മരിച്ചു . കീഴൂർ കടപ്പുറത്തെ ബാലകൃഷ്ണൻ – ലക്ഷ്മി ദമ്പതികളുടെ മകൻ പുഷ്പാകരനാ ( 42 ) ണ് മരണപ്പെട്ടത് . ഇന്നലെ രാത്രി ഒമ്പത് മണിയോടെ ചെമ്മനാട് മുണ്ടാകുളം റോഡിലാണ് അപകടം . സാരമായി പരിക്കേറ്റ പുഷ്പാകരനെ നാട്ടുകാർ ആശുപത്രിയിലെ ത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഭാര്യ : സബിന , മക്കൾ : ദർശൻ , ആദ്യ , ധ്രുവ് , സഹോദരങ്ങൾ : പുഷ്പ , ലത , രത്നാകരൻ . മേൽപറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും . ഈ മേഖലയിൽ കനത്ത മഴയെ തുടർന്ന് കുറച്ചു ദിവസമായി അപകടം പതിവായിട്ടുണ്ട് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: