മൂന്നു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണ്‍; പടിയൂര്‍ കല്യാട് പഞ്ചായത്ത് പൂര്‍ണമായി അടച്ചിടും

വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. കടന്നപ്പള്ളി പാണപ്പുഴ- 10, കാങ്കോല്‍ ആലപ്പടമ്പ- 6, മട്ടന്നൂര്‍- 7 എന്നീ വാര്‍ഡുകളാണിവ. ഇവിടങ്ങളില്‍ കോവിഡ് പോസിറ്റീവായ രോഗികളുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുക.

അതേസമയം, സമ്പര്‍ക്കം മൂലം കോവിഡ് ബാധയുണ്ടായ പടിയൂര്‍ കല്യാട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും മട്ടന്നൂര്‍ നഗരസഭയിലെ ഏഴാം വാര്‍ഡും കൂടി പൂര്‍ണമായും അടിച്ചിടുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: