നാളെ കണ്ണൂർ ജില്ല പ്രവാസി സംഘടന WAKE ന്റെ കളക്ടറേറ്റ് ധർണ്ണ

കണ്ണൂർ: കോവിഡ് ബാധിച്ചു ഗൾഫിൽ മരണപ്പെട്ട പ്രവാസികൾക്ക് ധനസഹായം ഉറപ്പാക്കാൻ വേണ്ടിയും , തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സുഗമമായ വിമാന യാത്ര സൗകര്യം ഉറപ്പാക്കാനും , തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും , നാളുകളായി പ്രവാസികളോട് കേരള സർക്കാരും കേന്ദ്ര സർക്കാരും കാണിക്കുന്ന അവഗണന നയം തിരുത്തണമെന്നും ആവശ്യപ്പെട്ട് നാളെ രാവിലെ 10.30 കളക്ടറേറ്റ് പടിക്കൽ ധർണ സമരം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു , പ്രസിഡന്റ് അബ്ദുൾ ഖാദർ പനക്കാട്ട് , സെക്രട്ടറി സതീശൻ , ട്രഷറർ സഹീർ പാലക്കോടൻ , വി .കെ ഷറഫുദ്ധിൻ , ഹംസ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: