പൂങ്കാവിൽ ദാമോദരൻ നിര്യാതനായി

എടക്കാട്: കടമ്പൂരിലെ പ്രമുഖ സി.പി.ഐ (എം) പ്രവർത്തകനും കടമ്പൂർ അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടുമായ കടമ്പൂർ ഹൈസ്കൂളിന് സമീപം പൂങ്കാവിൽ ദാമോദരൻ (68) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിര്യാതനായി. മൂന്ന് ദിവസം മുമ്പ് മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. സി പി എം കടമ്പൂർ മുൻ ലോക്കൽ കമ്മിറ്റി അംഗമാണ്. കെഎസ് വൈഎഫ് അവിഭക്ത മുഴപ്പിലങ്ങാട് വില്ലേജ് കമ്മിറ്റി പ്രസിഡണ്ട്, കർഷക സംഘം കടമ്പൂർ വില്ലേജ് കമ്മിറ്റി പ്രസിഡണ്ട്, ഏരിയാ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് മർദ്ദനത്തിന് ഇരയായിട്ടുണ്ട്. ഭാര്യ: സരള പി.വി. മക്കൾ: ദിജിന, വിഗിന, നിഗിന. ഭൗതിക ശരീരം രാവിലെ 7 ന് വീട്ടിലെത്തും. സംസ്‌കാരം 12 മണിക്ക് മാളികപ്പറമ്പ് പൊതുശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: